സുൽത്താൻ ബത്തേരി
കേരളത്തിൽ വയനാട് ജില്ലയിലെ ഒരു ചെറിയ നഗരമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി നഗരസഭ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി താലൂക്ക് എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്. വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് താലൂക്ക്, നിയമസഭാമണ്ഡലം, നഗരസഭ എന്നിവയിലൊന്നാണ് സുൽത്താൻ ബത്തേരി. കൽപ്പറ്റ, മാനന്തവാടി എന്നിവയാണ് മറ്റുള്ള രണ്ടെണ്ണം. വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്.